തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എം ശിവശങ്കര്‍ സര്‍വ്വീസ് ചട്ടങ്ങള്‍ നിയമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കറുമായുള്ള ബന്ധം പുറത്തു വന്നതിന് പിന്നാലെ തന്നെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ വസ്തുതാപരമായ തെളിവുകള്‍ ലഭിക്കാതെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
പിന്നീട് ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ സിപിഐയില്‍ നിന്നുള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നടപടി.














Discussion about this post