തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ തിരുവനന്തപുരത്തെ തീരദേശം പൂര്‍ണമായും അടച്ചു.
സമൂഹ വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ തീരദേശമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തീരദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുക. ഓരോ സോണിലും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് ആര്‍ക്കും പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ കഴിയില്ല.
അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പാതയിലൂടെയുള്ള ചരക്കു നീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രവര്‍ത്തിക്കാം.














Discussion about this post