ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ വരും കാലങ്ങളില്‍ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുമെന്നും വിദ്യാഭ്യാസ മേഖല ദീര്‍ഘകാലമായി കാത്തിരുന്ന പരിഷ്‌കാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ നയം ഇന്ത്യയെ ഊര്‍ജ്ജസ്വലമായ വിജ്ഞാന കേന്ദ്രമാക്കി മാറ്റും. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തെ പ്രകാശപൂരിതമാക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയം അപ്പാടെ മാറ്റിമറിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. ബിരുദ പഠനം നാലു വര്‍ഷമാക്കിയതുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി നല്‍കിയ കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.
Discussion about this post