കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്യ സംസ്ഥാനത്തേക്കുള്ള സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല.
206 ദീര്‍ഘദൂര സര്‍വീസുകളാണ് നാളെ ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം ആനയറയില്‍ നിന്നാകും ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാവുക.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുന്ന രീതി കുറഞ്ഞത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടം സഹിച്ചാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post