തിരുവനന്തപുരം: ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പോലീസ് പിടിയിലായി. ബുധനാഴ്ച തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുലാലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലിനിടെ ബിജുലാല്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യം 74 ലക്ഷവും പിന്നീട് 2 കോടിയുമാണ് പിന്‍വലിച്ചത്. പണം ഭൂമി വാങ്ങാനും ഭാര്യയ്ക്ക് സ്വര്‍ണവും വാങ്ങാനും എടുത്തതായും ബാക്കി പണം ചീട്ടുകളിക്കാന്‍ ഉപയോഗിച്ചതായും ബിജുലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ ട്രഷറി ഓഫിസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയതെന്നാണ് ബിജുലാലിന്റെ മൊഴി നല്‍കിയിട്ടുള്ളത്.














Discussion about this post