തൊടുപുഴ: കനത്ത മഴ തുടരുന്ന മൂന്നാറിലെ രാജമലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അഞ്ചു ലയങ്ങളിലായി 80ല്‍ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടസമയത്ത് കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു.
കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു ദുരന്തം നടന്നത്. മൂന്നു കിലോമീറ്ററോളം ദൂരത്ത് കല്ലുചെളിയും നിറഞ്ഞു. മണ്ണിനടിയില്‍ കുടുങ്ങിക്കിക്കുന്നവര്‍ക്കായി തിരച്ചിലില്‍ തുടരുന്നു. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്.
യാത്രാസൗകര്യം കുറവായ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ താമസം നേരിട്ടത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നാണ് കരുതുന്നത്. ടെലഫോണ്‍ സംവിധാനങ്ങളെല്ലാം തകര്‍ന്നതോടെ പുറംലോകവുമായുള്ള ബന്ധം നിലച്ചു.














Discussion about this post