കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. പൈലറ്റ് ഉള്‍പ്പടെ 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 7.41നാണ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്.
ദുബായില്‍നിന്ന് കോഴിക്കേടേക്കുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം 35 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാന്‍ സാധിക്കാത്തതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
175 മുതിര്‍ന്നവരും 10 കുട്ടികളും 4 ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിവരങ്ങള്‍ക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.














Discussion about this post