കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് കരിപ്പൂരില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരെ പിടികൂടി. 336 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണവും 336 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സോക്സിനുള്ളിലാണ് മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഒരു കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ ദുബായിയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ബാഗിന്റെ വശങ്ങളിലെ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. ഇതില്‍ മെര്‍ക്കുറി പൂശി നിറം മാറ്റിയിരുന്നു. മൂന്നുദിവസം മുമ്പ് കോഴിക്കോടു നിന്നും ദുബായിലേക്കുപോയ വ്യക്തി ഉടന്‍ തിരിച്ചെത്താനുള്ള കാരണം തിരക്കുമ്പോഴാണ് പദ്ധതി വെളിച്ചത്തായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണ വേട്ട തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.














Discussion about this post