കാസര്‍കോട്: ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ ആന്‍മേരി, പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആന്‍മേരിയുടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ ആല്‍ബിന്‍ പോലീസ് പിടിയിലായത്. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയിരുന്നെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു.
ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.













