ആലപ്പുഴ: കുട്ടനാട്ടില്‍ മട വീഴ്ച ഉണ്ടായ പാടശേഖരങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മട കുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. കൃഷിക്കാര്‍ക്കുണ്ടായ നഷ്ടപരിഹാരം ഉടന്‍ തിട്ടപ്പെടുത്തണം. കൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ആവശ്യമെങ്കില്‍ ഡ്രോണ്‍ സൗകര്യം ഉപയോഗിക്കണം. വിവിധ വകുപ്പുകളെ ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ച് വെള്ളം വറ്റിക്കല്‍, ചെളിനീക്കല്‍ തുടങ്ങിയവ ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ജലസേചനം, പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍, കുട്ടനാട് പാക്കേജ് എഞ്ചിനീയര്‍, എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. രണ്ടാം കൃഷി നശിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ വീണ്ടും കൃഷി ചെയ്യുന്നതിനായി നല്‍കേണ്ട വിത്തുകളുടെ കണക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തിട്ടപ്പെടുത്തണം.
4322.94 ഹെക്ടര്‍ പാടശേഖരത്തിലാണ് നിലവില്‍ വെള്ളം കെട്ടി നില്കുന്നത്. 37 പാടശേഖരങ്ങളില്‍ മട വീണു. 50 പാടശേഖരങ്ങളില്‍ വെള്ളം കവിഞ്ഞ് ഒഴുകി.














Discussion about this post