കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തൊട്ടുപിന്നാലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ ഇഡി ഓഫിസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ ആയുര്‍വേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കോടതിക്കു കൈമാറിയ ഇഡി ശിവശങ്കര്‍ തന്നെയാകാം സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നിെല്ലന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് തട്ടിപ്പാണെന്നും അവര്‍ കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ വാദമുഖങ്ങള്‍ കോടതി തള്ളുകയായിരുന്നു.
തുടര്‍ന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രാത്രി പത്തുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.














Discussion about this post