കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് ഇടപാടുകാര്‍ക്ക് പണം കൈമാറിയ കേസിലാണ് അറസ്റ്റ്.
ചോദ്യംചെയ്യലിനായി രാവിലെ 11 മണിക്ക് ഇഡി സോണല്‍ ഓഫീസില്‍ ഹാജരായ ബിനീഷിനെ മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ബിനീഷനെ 4 ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.














Discussion about this post