ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാര്‍ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാല്‍ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ നെല്ലിന് കൂടുതല്‍ കിഴിവ് നല്‍കില്ല. പാടശേഖരസമിതി ഭാരവാഹികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥരും മേല്‍നോട്ടത്തില്‍ നെല്ല് സംഭരിക്കും. മില്ലുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിര്‍ദേശപ്രകാരമായിരിക്കും നല്‍കുക. മില്ലുടമകള്‍ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏല്‍പ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതെന്നും ഉടന്‍ തന്നെ തന്നെ നെല്ലുസംഭരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.














Discussion about this post