തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിനു അപമാനമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ ഗുരുതരമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സമരവേദിയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് അത് ഉണ്ടാകാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. പ്രസംഗത്തില്‍ സോളാര്‍ കേസ് പ്രതിക്കെതിരായി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ ആരോപണം. മുങ്ങി താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഓരോ ദിവ സവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എന്നെ ഇതാ ബലാത്സംഗം ചെയ്യുന്നുവെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കി തിരശിലയ്ക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകായാണ്. എപ്പോഴാണ് രംഗത്തുവരേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. ഇത്തരം ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം നടക്കില്ല. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് അത് ഉണ്ടാകാതെ നോക്കും. എല്ലാ ദിവസവും സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറി യുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ മുല്ലപ്പള്ളി മാപ്പ് പറഞ്ഞു.














Discussion about this post