തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരെയാണ് മുല്ലപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ മരിക്കണം, അല്ലെങ്കില്‍ അത് ഉണ്ടാകാതെ നോക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. വ്യാപക വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ നേരത്തെ മുല്ലപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തിയിരുന്നു.














Discussion about this post