കോട്ടയം: ഭീഷണിയുമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്വേഷണ ഏജസികളെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് അന്വേഷണം വരുമോ എന്ന ഭീതിയാണ് ഇതിനു കാരണം എന്നും കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
ദേശീയ അന്വേഷണ ഏജസികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണ് എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം പുരഗമിക്കുമ്പോള്‍ ഈ ഏജസികള്‍ക്ക് എതിരെ പിണറായി വിജയന്‍ തിരിയുമെന്ന് ബിജെപി നേരത്തെ പറഞ്ഞത് ആണ്. മുഖ്യമന്ത്രിയുടെ സമനില തെറ്റി. സത്യത്തോട് അടുക്കുമ്പോള്‍ സര്‍ക്കാരിന്റെ പരിഭ്രാന്തി വര്‍ധിച്ചു. എന്നതാണ് അന്വേഷണ ഏജസികള്‍ക്ക് എതിരെ സര്‍ക്കാര്‍ തിരിയാന്‍ കാരണം.
കേന്ദ്ര ഏജസികളുടെ അന്വേഷണത്തില്‍ ഇടപെടാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല. മന്‍മോഹന്‍ സിംഗാണ് ഡല്‍ഹി ഭരിക്കുന്നത് എന്ന ധാരണയില്‍ പിത്തലാട്ടം നടത്താന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്നും കെ സുരേദ്രന്‍ പറഞ്ഞു
Discussion about this post