തിരുവനന്തപുരം: സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം തിരുവനന്തപുരം പുളിമൂട് പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ പൊതുവിതരണ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കിറ്റ് വിതരണമടക്കം എല്ലാ പദ്ധതികളും ഭക്ഷ്യ വകുപ്പ് വിജയകരമായി നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയതില്‍ കേരളം മുന്നിലാണ്. ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണ്ണമായും അര്‍ഹരായവരിലെത്തിക്കാനാണ് ശ്രമിക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ആശങ്ക വേണ്ടെന്നും റേഷന്‍ കടകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സി സറണ്ടര്‍ ചെയ്ത കടയാണ് സപ്ലൈകോ മാതൃക പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.














Discussion about this post