തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സി.പി.എം നേതാവുമായ പി. ബിജു (43) അന്തരിച്ചു. കൊവിഡ് ബാധിച്ച് മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജു ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
നിലവില്‍ സി.പി. എം തിരുവനന്തപുരം ജില്ലാമ്മിറ്റിയംഗമായ ബിജു എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുന്‍ സംസ്ഥാനട്രഷററുമാണ്. എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സിന്‍ഡിക്കറ്റംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വെഞ്ഞാറമൂട് രോഹിണിയില്‍ പ്രഭാകരന്‍-ചന്ദ്രിക ദമ്പതികളുടെ മകനാണ്. പാലോട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരി ഹര്‍ഷയാണ് ഭാര്യ. നാല് വയസുകാരന്‍ നയന്‍, ഒന്നര വയസുകാരന്‍ നീല്‍ എന്നിവര്‍ മക്കളാണ്.














Discussion about this post