കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ജോര്‍ജിന്റെ ആവശ്യം. തെരഞ്ഞെടുപ്പല്ല മനുഷ്യ ജീവനാണ് വലുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.














Discussion about this post