തിരുവനന്തപുരം: അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ- ബിനീഷ് കോടിയേരി സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിനീഷിനെതിരായത് ഒരു വ്യക്തിക്കെതിരായ പരാതിയാണ്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളല്ല, പൊതുപ്രവര്‍ത്തകനുമല്ല. പാര്‍ട്ടി എന്ന നിലയില്‍ കേസില്‍ ഇടപെടില്ല.
വ്യക്തിക്കെതിരായ ആരോപണത്തില്‍ അന്വേഷിക്കുവാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇപ്പോള്‍ ആരോപണം മാത്രമാണുള്ളത്. അന്വേഷണം നടക്കട്ടെ. കോടതി കാര്യങ്ങള്‍ കഴിയട്ടെ. അപ്പോള്‍ മാത്രമേ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളു.
അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പരാതി ഉണ്ടെങ്കില്‍ അതു പറയാനും ബന്ധപ്പെട്ടവരെ സമീപിക്കാനും കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.














Discussion about this post