തിരുവനന്തപുരം : സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ തെരഞ്ഞടുപ്പ് സമയത്ത് അറസ്റ്റ് നടത്തിയത് എന്തിനെന്ന് ജനങ്ങള്‍ക്ക് അറിയാം. അമിട്ട് പൊട്ടുന്നതിനിടെ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ ശിലാകേന്ദ്രമാണ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരം പരിഹാസ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ഡോണാണെന്നും, ഇരിക്കുന്ന പദവിയുടെ അന്തസ് പോലും കളഞ്ഞാണ് സ്പീക്കറുടെ പ്രവര്‍ത്തനങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയെ മറയാക്കി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെ ഇന്ന് എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പേരില്‍ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീന്‍ നടത്തിയത്. സംഭവത്തില്‍ 115 വഞ്ചനാ കേസുകള്‍ കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസ് എടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടാകുന്നത്.














Discussion about this post