എറണാകുളം : പെരുമ്പാവൂരില്‍ സംഘര്‍ഷത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സഫീര്‍, നിതിന്‍രാജ്, അല്‍ത്താഫ്, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. രാവിലെയാണ് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ തണ്ടേക്കാട് സ്വദേശി ആദില്‍ ഷായ്ക്ക് വെടിയേറ്റത്.
സംഘത്തിലുണ്ടായിരുന്ന നിസാറാണ് ആദിലിന് നേരെ വെടിയുതിര്‍ത്തത്. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന ആക്രമണവും എന്നാണ് വിവരം.
ആഡംബര കാറില്‍ എത്തിയ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം ആദിലിനെ ഇടിച്ച് വീഴ്ത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഒഴിഞ്ഞു മാറിയ ആദിലിനെ അടിച്ച് താഴെയിട്ട ശേഷമാണ് നിസാര്‍ വെടിവെച്ചത്. നെഞ്ചില്‍ വെടിയേറ്റ ആദില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.














Discussion about this post