തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിദിന വാര്‍ത്താ സമ്മേളനം താത്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍ സാധ്യമല്ലാത്തതിനാലാണ് ഈ ഒഴിവാക്കല്‍. സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കാതെ ഏത് രീതിയില്‍ വാര്‍ത്താ സമ്മേളനം പുനരാരംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓഫീസിലോ ഓദ്യോഗിക വസതിയിലോ നടക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ചോദ്യത്തിനുള്ള മറുപടി നല്‍കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ പിആര്‍ഡിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മറുപടി പറയുന്നതും ചട്ടലംഘനമാകും. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.














Discussion about this post