പാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് നിതീഷ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ യോഗത്തില്‍ നിതീഷ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം ഉയര്‍ന്നു. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ നല്‍കാമെന്ന് ബിജെപി നേതൃത്വവും തീരുമാനിച്ചു. മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു.
Discussion about this post