കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം തുടങ്ങി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ചൊവ്വാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കും. ലൈഫ് മിഷന്‍ ഓഫീസിലെ വാഹനങ്ങളുടെ യാത്ര വിവരങ്ങളും വിജിലന്‍സ് തേടുന്നുണ്ട്. ലൈഫ് മിഷന്‍ ഓഫീസിനെ ലോഗ് ബുക്ക് ഇന്ന് വിജിലന്‍സ് പരിശോധിക്കും. നേരത്തെ തിരുവനന്തപുരം എസ്ബിഐ ശാഖയുടെ ലോക്കറില്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ തുകയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ ബോധിപ്പിച്ചിരുന്നു.














Discussion about this post