തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ഒരു എസ്പിയുടേതടക്കം നാല് തസ്തികകള്‍ അനുവദിച്ചു. ആന്റി പൈറസി സെല്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ റോഡുകളിലുണ്ടായ തകര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അതിനായി പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന അന്വേഷണ കമ്മിഷനെ പിന്‍വലിച്ചു. വെടിവയ്പില്‍ മരിച്ച മുഹമ്മദ് റഫീഖിന് ഹൈക്കോടതി ഉത്തരവ് പ്രകാരം അഞ്ചു ലക്ഷം രൂപ നല്‍കും.
Discussion about this post