തിരുവനന്തപുരം: പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ ടിഷ്യൂകള്‍ച്ചര്‍ അസിസ്റന്റ്, പ്രോജക്ട് അസിസ്റന്റ് തസ്തികകളില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പ്രായം 2011 ജനുവരി ഒന്നിന് 28 വയസ്സ്. (എസ്.സി, എസ്.റ്റി, ഒ.ബി.സി ക്കാര്‍ക്ക് നിയമാനുസൃത ഇളവ്) ടിഷ്യൂകള്‍ച്ചര്‍ അസിസ്റന്റ് : യോഗ്യത – ഫസ്റ് ക്ളാസ് ബോട്ടണി ബിരുദം, പ്ളാന്റ് ടിഷ്യൂകള്‍ച്ചറില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് അസിസ്റന്റ് : യോഗ്യത – ഫസ്റ് ക്ളാസ് ബോട്ടണി/ബയോ ടെക്നോളജി ബിരുദം മാത്രം (ബിരുദാനന്തര ബിരുദക്കാര്‍ അപേക്ഷിക്കേണ്ട). ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, അറ്റസ്റഡ് കോപ്പികളും, മാര്‍ക്ക്ലിസ്റ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം ആഗസ്റ് മൂന്നിന് രാവിലെ 10 ന് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
Discussion about this post