തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചട്ടലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐസക് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു നടപടിക്രമവും പാലിക്കാതെയാണ് വികസനത്തിന്റെ പേരില്‍ വിദേശപണം സ്വീകരിക്കുന്നത്. പദ്ധതികളെല്ലാം ടെന്‍ഡര്‍ പോലും വിളിക്കാതെ കൊടുക്കുന്നു. ഇത് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.














Discussion about this post