തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസ് മേധാവി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസെടുക്കണമെന്നു ആവശ്യപ്പെട്ടു ജയില്‍ മേധാവി, പോലീസിനു കത്തു നല്‍കിയിരുന്നു. ശബ്ദ രേഖ തന്റേതു തന്നെയാണെന്നു സ്വപ്ന സുരേഷ് വ്യക്തമാക്കിയതോടെയാണു പോലീസ് ആശയക്കുഴപ്പത്തിലായത്.














Discussion about this post