കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് സര്‍ക്കാരിന് നല്‍കിയതായി സുരേശന്‍ പറഞ്ഞു. കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അതേസമയം, വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.














Discussion about this post