തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസ്സമായി ഏറെ വിമര്‍ശനം ഉയര്‍ന്ന കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. റിപ്പീലിംഗ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്കു വിട്ടു. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 2020ലെ കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ, കഴിഞ്ഞ ദിവസം കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാകും. സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായശേഷം ഇതു റദ്ദാക്കുന്നതിനായി ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായത്.














Discussion about this post