തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ സമിതിയെ വെച്ച സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും എല്ലാ വാദങ്ങളേയും പൊളിച്ചടുക്കുന്നതാണ് ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആയതിനാലാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് മുന്‍ നിയമ സെക്രട്ടറി കെഎസ് ശശിധരന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിച്ചത്. സര്‍ക്കാരിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. അത് സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ കൂടിയാലോചന നടത്താതെയാണ് കാര്യങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിംഗ്ളര്‍. പ്രതിപക്ഷമാണ് കോടികളുടെ ഡാറ്റാ ഇടപാട് പൊളിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.














Discussion about this post