സന്നിധാനം : ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണയായി. എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലവിദഗ്ധ സമിതി അംഗീകരിച്ചു.
ശബരിമലയില്‍ എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാം എന്നാണ് സമിതിയുടെ നിര്‍ദ്ദേശം. ശബരിമലയില്‍ ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതിനാല്‍ ജാഗ്രതയോടെ മാത്രം തീരുമാനമെന്ന് സമിതി അറിയിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനോട് ആരോഗ്യവകുപ്പിന് വിയോജിപ്പാണുള്ളത്.














Discussion about this post