തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുന്നതായും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. നാലരവര്‍ഷം ഇല്ലാതിരുന്ന കേസുകളാണ് ഇപ്പോള്‍ പൊന്തിവരുന്നത്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സ്ഥിതിയെത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ അന്വേഷണം അനിവാര്യമാണ്. ചോദ്യംചെയ്യലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ കഴിയില്ല.
കെഎസ്എഫ്ഇയിലെ അഴിമതിയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടിലാണ് ധനമന്ത്രി. കെഎസ്എഫ്ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും ചെന്നിത്തല പറഞ്ഞു. ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.














Discussion about this post