തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന 13 ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
ദിവസേനയുള്ള വണ്ടികളായ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട് എന്നീ വണ്ടികള്‍ ഈ മാസം 8ന് സര്‍വീസ് ആരംഭിക്കും. മധുര-പുനലൂര്‍ എക്‌സ്പ്രസ് വെള്ളിയാഴ് സര്‍വീസ് ആരംഭിക്കും.
ഈ ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുണ്ടാവില്ല. എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും.
Discussion about this post