തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യ കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഇക്കുറി ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. ഒപ്പം മാസ്‌കും നല്‍കും. കടല, പഞ്ചസാര, നുറുക്കു ഗോതന്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, പരിപ്പ്, ഉഴുന്ന്, തുണി സഞ്ചി, രണ്ട് മാസ്‌ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.














Discussion about this post