തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുളള സുരക്ഷാമുന്‍കരുതലിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 16,159 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 66 ഡിവൈ.എസ്.പിമാര്‍, 292 ഇന്‍സ്‌പെക്ടര്‍മാര്‍, 1,338 എസ്.ഐ/എ.എസ്.ഐ മാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരേയും 3,718 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് അതാതു സ്ഥലങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.














Discussion about this post