തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് എത്തിക്കാന്‍ ആരോഗ്യവകുപ്പ് സിപിഎം പ്രവര്‍ത്തകരെ ഒപ്പം കൂട്ടുന്നതായി ആക്ഷേപമുള്ളതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന് കിട്ടാത്ത വോട്ടുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മടിക്കുകയാണ്. താമരക്ക് സമാനമായി റോസാപൂവ് ചിഹ്നം അപര സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി ഇലക്ഷന്‍ കമ്മീഷന്‍ പക്ഷഭേദം കാണിച്ചു. അന്ന് ബി.ജെ.പി ജനാധിപത്യരീതിയിലാണ് പ്രതിഷേധിച്ചത് എന്നാല്‍ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ ഒന്‍പത് മാസമായി സൗജന്യ റേഷന്‍ കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനം കൊടുക്കുന്ന റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് എത്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.














Discussion about this post