തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി കാമ്പസിന് ആര്‍. എസ്. എസ് നേതാവായിരുന്ന എം.എസ്. ഗോള്വാള്ക്കറുടെപേരിട്ടതിനെ ചൊല്ലിയുളള വിവാദം ശക്തമായി. പേരിടലിനെ ന്യായീകരിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കിയത് നെഹ്റു ഏത് കായിക വിനോദത്തില്‍ പങ്കെടുത്തിട്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ചോദിച്ചു.
ഇന്ദിരാ ഗാന്ധിയുടെ പേര് നിരവധി സ്ഥാപനങ്ങള്‍ക്കുണ്ട്. ബനാറസ് സര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കര്‍. എന്ത് അയോഗ്യതയാണ് ഗോള്‍വാള്‍ക്കര്‍ക്കുള്ളത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്നയാളുകളാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍.
അവരുടെയൊക്കെ പേരില്‍ കേരളത്തില്‍ പല സ്ഥാപനങ്ങളുണ്ട്. രാജ്യസ്നേഹിയായ ഒരാളുടെ പേരിട്ടാല്‍ എന്താണ് കുഴപ്പം- മുരളീധരന്‍ ചോദിച്ചു. ആര്‍ ജി സി ബിയുടെ ഗവേണിംഗ് ബോഡിയാണ് പേര് തീരുമാനിച്ചതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
ആര്‍ ജി സി ബിയുടെ പുതിയ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനം പ്രതിഷേധമറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘടത്തില്‍ ഗോള്‍വള്‍ക്കര്‍ വിവാദം ബി ജെ പിക്കെതിരെ ആയുധമാക്കുകയാണ് എതിരാളികള്‍.














Discussion about this post