തിരുവനന്തപുരം: അഴിമതി രഹിതമായ നവകേരളം സൃഷ്ടിക്കുന്നതിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരോട് നടത്തിയ അഭ്യര്‍ത്ഥനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്തവണ വെറുമൊരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മാത്രമല്ലെന്നും മറിച്ച് ഭാവി കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന വിധിയെഴുത്തായി മാറുന്ന തെരഞ്ഞെടുപ്പായി കാണണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കടത്തും അനധികൃത സ്വത്ത് സമ്പാദനവും ഹവാല ഇടപാടുകളും രാജ്യദ്രോഹവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി മാറുന്ന കാലത്താണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ അഴിമതിക്കാരായി മാറി. വികസന വിരുദ്ധ സമീപനമാണ് ഇരുമുന്നണികളും കാലാകാലങ്ങളായി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ പോലും കേരളത്തില്‍ അര്‍ഹരായവരിലേക്ക് എത്തുന്നില്ലെന്നും അതിന് കാരണം വികസന വിരുദ്ധ സമീപനമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെയുളള കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതരായി വോട്ട് രേഖപ്പെടുത്തണമെന്നും കെ. സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.














Discussion about this post