കോഴിക്കോട്: സ്പീക്കറെ അപമാനിക്കാന്‍ കെ.സുരേന്ദ്രന്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം സുരേന്ദ്രന് എങ്ങനെ ലഭിച്ചുവെന്നും വിജയരാഘവന്‍ ചോദിച്ചു. സ്വര്‍ണ കടത്ത് കേസിലെ പ്രതികളെ സ്പീക്കറും മന്ത്രിമാരും സഹായിച്ചുവെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. സ്പീക്കര്‍ അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും അധോലോക സംഘങ്ങള്‍ക്ക് ഭരണഘടനാ പദവികള്‍ ദുരുപയോഗം ചെയ്ത് സഹായങ്ങള്‍ ലഭിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.














Discussion about this post