കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഒരാഴ്ച്യ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയവും വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പുറത്താക്കിയതും ഉള്‍പ്പെടെ ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫീസ് നിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടിനോട് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സ്‌കൂളുകളുടെ വരവ് – ചെലവ് കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നേരത്തെ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളിലെ ഫീസ് നിര്‍ണയിക്കുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി വിഷയത്തില്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ചോദിച്ചു. കൊറോണ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തുക മാത്രമെ ഫീസ് ആയി വാങ്ങാവൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കി. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നതടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ബുധനാഴ്ച്യ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കി.














Discussion about this post