കൊച്ചി : ഓടുന്ന കാറിന് പിന്നില്‍ ജീവനുള്ള നായയെ കെട്ടിവലിച്ചു കൊണ്ടു പോയ സംഭവത്തില്‍ നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. അതിവേഗം പോവുകയായിരുന്ന കെ.എല്‍.ജെ. 6379 നമ്പര്‍ ടാക്സി കാറിന്റെ പിറകിലായിരുന്നു നായയെ കെട്ടിയിട്ടത്. നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ബൈക്ക് യാത്രികനായ യുവാവ് സാമൂഹിക മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 428, 429 എന്നീ വകുപ്പുകള്‍ പ്രകാരവും, മൃഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.














Discussion about this post