തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിനുശേഷം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. സി.എം. രവീന്ദ്രന്റെ കാര്യത്തില്‍ തിടുക്കത്തിലുള്ള നീക്കത്തിന് ഉദ്ദേശമില്ല.<br> <br> സ്വപ്നയുടെ മൊഴി രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ ഗുണകരമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.<br> <br> അതേസമയം എം. ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇഡി കുറ്റപത്രമാണിത്.














Discussion about this post