തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതായാലും കേരളത്തിലെ ജനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കുന്നതു സൗജന്യമായിട്ടായിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭ്യമാകുന്നതനുസരിച്ച് വിതരണം സംബന്ധിച്ച് തീരുമാനിക്കും. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയില്ലെങ്കില്‍ ഈ നില തുടരും. പ്രതിദിന മരണത്തിന്റെ എണ്ണം അല്‍പം വര്‍ധിക്കുന്നുണ്ട്. മൂന്നു മാസത്തിനപ്പുറം വരെ തുടരുന്ന കോവഡ് അനന്തര അവശതകള്‍ കാണുന്നുണ്ട്. ഇങ്ങനെയുള്ളവര്‍ സര്‍ക്കാരിന്റെ പോസ്റ്റ് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിന്നു ചികിത്സ തേടണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post