തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റികര അമരവിള ചെക്‌പോസ്റ്റില്‍ ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പണവും സ്വര്‍ണാഭരണങ്ങളും പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് തൃശ്ശൂരിലേക്ക് കടത്താനിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
വൈകീട്ട് അമരവിള ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്. നാഗര്‍കോവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂര്‍ സ്വദേശി രാജീവിന്റെ കയ്യില്‍ നിന്നാണ് പണവും രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങളും പിടികൂടിയത്. പണവും 38 ഗ്രാം സ്വര്‍ണവും ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പും ക്രിസ്മസും പ്രമാണിച്ച് എക്‌സൈസ് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന നടക്കുകയാണ്.














Discussion about this post