തലശേരി: തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. തലശേരി മുനിസിപ്പാലിറ്റിയിലെ 40-ാം വാര്‍ഡായ സീതാര്‍പള്ളി മദ്രസത്തില്‍ മുബാറക് യുപി സ്‌കൂളില്‍ വോട്ട്‌ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും രണ്ടല്ല ഒന്നാണെന്ന യാഥാര്‍ഥ്യം സമീപകാലത്ത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കേരളത്തിലെ വോട്ടര്‍മാര്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. ഇരു മുന്നണികളിലും വോട്ട് ചോര്‍ച്ചയുണ്ടാകും. അത് ഗുണകരമായ രാഷ്ട്രീയ മാറ്റത്തിനാകും.
മുഖ്യമന്ത്രി പരാജയഭീതിമൂലം പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പരന്പരയാണ് നടത്തുന്നത്. നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നതും തികഞ്ഞ ചട്ടലംഘനമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
Discussion about this post