തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിൻറെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം പ്രദീപിൻറെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു.
നേമം കാരയ്ക്കാമണ്ഡപത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.














Discussion about this post