തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തിന് കാരണമായ ടിപ്പര്‍ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. ജോയി എന്നാണ് ഡ്രൈവറുടെ പേര്. ഇയാളുടെ മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുത്തത്. നേമം പോലീസ് സ്റ്റേഷനിലെത്തിച്ച ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി പിന്നില്‍ നിന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയതാണ് ദുരൂഹതയ്ക്ക് കാരണമായത്. ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.<യൃ> <യൃ> പ്രദീപിന്റെ മരണത്തില്‍ പ്രതിപക്ഷ നേതാക്കളും കുടുംബവും മാധ്യമ സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച പശ്ചാത്തലത്തില്‍ പഴുതടച്ച അന്വേഷണത്തിനാണ് പോലീസ് നീക്കം.














Discussion about this post