കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി സീറ്റ് പിടിച്ച് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില്‍ ബിജെപിയുടെ വികെ ഷൈജു വിജയിച്ചു. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൈജു വിജയിച്ചത്. വികെ ഷൈജു 464 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയകൃഷ്ണന്‍ 415 വോട്ടുകളാണ് നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമേശനു 281 വോട്ടുകള്‍ ആണ് ലഭിച്ചത്. പള്ളിക്കുന്നില്‍ കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചത്.














Discussion about this post